ബന്ധങ്ങളുടെ ആഴം

Published on Aug 19, 2026

ബന്ധങ്ങളുടെ ആഴം

ബന്ധങ്ങളുടെ ആഴം - PDF to Video

Published on Aug 19, 2026

Description:

വ്യാപാരിക്കു നാലു ഭാര്യ മാരുണ്ട്. നാലാമത്തെ ഭാര്യയോടാണ് ഏറ്റവുമിഷ്ടം. അവളെ അണിയിച്ചൊരുക്കും, വിലപ്പെട്ട സമ്മാനങ്ങൾ നൽകും. മുന്നാമത്തെ ഭാര്യ അതിസുന്ദരിയായതുകൊണ്ട് ചടങ്ങുകളിലെല്ലാം അവളെയാണു പങ്കെടുപ്പിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യയാണു മനഃസാക്ഷി സൂക്ഷിപ്പുകാരി. ഒന്നാം ഭാര്യയാണു വീട് നോക്കി നടത്തിയിരുന്നത്. വ്യാപാരിക്ക് അവളോടു വലിയ താൽപര്യമില്ല. വ്യാപാ രിക്കു ഗുരുതര അസുഖം പിടിപെട്ടു. അദ്ദേഹം ഭാര്യമാരെ വിളിച്ചു ചോദിച്ചു: എന്റെ കൂടെ മരിക്കാൻ തയാറാകുമോ? മൂന്നു ഭാര്യമാരും എതിർത്തു. ഒന്നാമത്തെ ഭാര്യമാ ത്രം പറഞ്ഞു: ഞാൻ മരണത്തി ലും അങ്ങയോടൊപ്പം ഉണ്ടാകും. വ്യാപാരി അപ്പോഴാണ് അവളെ ശ്രദ്ധിച്ചത്. ക്ഷീണിച്ചവശയാണ് ആ സ്ത്രീ. കൂടുതൽ കരുതേണ്ടി യിരുന്നത് അവളെയായിരുന്നു എന്ന കുറ്റബോധത്തോടെ അയാൾ കണ്ണുകളടച്ചു. ആകർഷണീയതയുള്ളവരെ യാണ് അലങ്കരിക്കേണ്ടതെന്നും അവർക്കാണു സ്വാധീനശേഷി കൂടുതലെന്നുമുള്ള തെറ്റിദ്ധാരണ കൾ തലമുറകളായി നിലനിൽക്കു ന്നതാണ്. അലങ്കാരത്തൂണായി നിവർന്നു നിൽക്കുന്നതിലല്ല, ആവശ്യനേരത്തു സഹയാത്രിക നാകാൻ കഴിയുന്നതിലാണു ബന്ധങ്ങളുടെ മൂല്യം. എല്ലാ ബന്ധങ്ങളിലും പരസ്‌പരാനുകൂ ല്യത്തിൻ്റെ പുളിമാവ് ഒളിഞ്ഞിരി പ്പുണ്ട്. ലഭിച്ചുകൊണ്ടിരിക്കുന്ന ആദായം അപ്രത്യക്ഷമാകുന്നു അന്നുമുതൽ പല ബന്ധങ്ങളിലും വിള്ളൽ വീണുതുടങ്ങും, തനിക്കു ലഭിക്കുന്ന നേട്ടങ്ങളോടു സന്ധി ചെയ്‌തും പ്രശ്‌നങ്ങളെ തന്ത്രപര മായി അവഗണിച്ചും ഏതു ബന്ധ മാണു നിലനിർത്താനാകുക. എന്നുമൊപ്പമുള്ളവരെ വല്ലപ്പോഴു മെങ്കിലും പരിഗണിച്ചാൽ അവരു ടെ നഷ്ട‌ങ്ങൾ കൺമുൻപിൽ കൃ ത്യമായി തെളിയും. തനിക്കിഷ്ട മുള്ളവരെ സ്നേഹിക്കുന്ന തിര ക്കിനിടയിൽ തന്നെ സ്നേഹിക്കു ന്നവരെ കാണാതെ പോകരുത്. കടമ നിറവേറ്റി മാത്രം നില നിൽക്കുന്ന ബന്ധങ്ങളും കരുത ലോടെ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമുണ്ട്. തൻകാര്യലാഭത്തിനുവേണ്ടി സംരക്ഷിക്കുന്ന സമ്പർക്കങ്ങളിൽ ആർക്കും ആരോടും ഉത്തരവാദിത്തമോ കട പ്പാടോ ഉണ്ടാകില്ല. ഒരിക്കലും നഷ്ട‌മാകില്ലെന്നുറപ്പുള്ള ചില ഹതയില്ലാത്തപ്പോഴും ആരുമില്ലാ ത്തപ്പോഴും കൂടെ നിൽക്കാനുള്ള തീരുമാനമാണു ബന്ധങ്ങളെ ആഴമുള്ളതാക്കുന്നത്. അപൂർവബന്ധങ്ങളുണ്ടാകണം. ലോകത്തെ മുഴുവൻ സ്നേഹി ക്കുന്നതിനിടയിലും ഹൃദയത്തിൽ സ്‌ഥാനം നൽകി സ്നേഹിക്കുന്ന ഒരാളെങ്കിലും ഉണ്ടാകണം.ആരുമില്ലാ ത്തപ്പോഴും കൂടെ നിൽക്കാനുള്ള തീരുമാനമാണു ബന്ധങ്ങളെ ആഴമുള്ളതാക്കുന്നത്.